കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യത്തില്‍ കന്യാമറിയത്തെ 'ഗര്‍ഭിണി'യാക്കി

  • By Lakshmi
Google Oneindia Malayalam News

Virgin Mary 'pregnant' ad
ഓക്‍ലാന്‍റ്: കന്യാമറിയത്തെ ഗര്‍ഭിണിയായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ ന്യൂസിലാന്റ് പ്രതിഷേധം ശക്തമാകുന്നു. ഓക് ലാന്റിലെ ആംഗ്ലിക്കന്‍ ദേവാലയമായ സെന്റ് മാത്യു ഇന്‍ ദി സിറ്റി സ്ഥാപിച്ച ബി്ല്‍ബോര്‍ഡിലെ ചിത്രമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ കന്യാമറിയത്തെ ഗര്‍ഭിണിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇത് കന്യാമറിയത്തെയും കത്തോലിക്കാമതവിശ്വാസികളയും അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഈ ബില്‍ബോര്‍ഡിന് അനുയോജ്യമായ തലക്കെട്ട് നിര്‍ദ്ദേശിക്കാന്‍ വെബ്‌സൈറ്റിലൂടെ ദേവാലയത്തിന്റെ അധികൃതര്‍ ആവശ്യപ്പെടുന്നുമുണ്ട്.

താന്‍ ഗര്‍ഭിണിയാണെന്ന് കാണിക്കുന്ന പരിശോധനാ ഫലത്തിലേയ്ക്ക് നോക്കിയിരിക്കുന്ന കന്യാമറിയത്തെയാണ് ബില്‍ബോര്‍ഡില്‍ കാണാന്‍ കഴിയുക. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് സ്തബ്ധയായി വായപൊത്തിയിരിക്കുന്ന രീതിയിലാണ് ചിത്രം.

ഇത് തികഞ്ഞ മതനിന്ദയാണെന്ന് ആരോപിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ ചിത്രം പിശാചിന് തുല്യമാണെന്നാണ് പറയുന്നത്. പരസ്യം തയ്യാറാക്കിയവര്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് മുമ്പും സെന്റ് മാത്യു ഇന്‍ ദി സിറ്റി ദേവാലയം വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. 2009ല്‍ ഇവര്‍ സ്ഥാപിച്ച ബില്‍ ബോര്‍ഡും ഇതുപോലെ വിശ്വാസികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിിരുന്നു. അന്ന് നഗ്നരായി കിടക്കുന്ന മേരിയുടെയും ജോസഫിന്റെയും ചിത്രമായിരുന്നു അവര്‍ പ്രദര്‍ശിപ്പിച്ചത്.

English summary
Protesters demand for a poster showing Virgin Mary with a pregnancy test in New Zealand to be taken down calling it 'blasphemy,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X