Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്‌സ് 510 പോയിന്റ് ഉയര്‍ന്നു

Sensex Up
മുംബൈ: അഞ്ചു ദിവസത്തെ നഷ്ടത്തിന്റെ കണക്ക് പഴങ്കഥയാക്കി സെന്‍സെക്‌സും നിഫ്റ്റിയും വന്‍ മുന്നേറ്റം കാഴ്ചവച്ചു. ആഗോളവിപണിയിലെ അനുകൂല കാലാവസ്ഥ മുഴുവന്‍ മുതലാക്കി മുന്നേറിയ മുംബൈ ഓഹരി സൂചിക 3.36 ശതമാനവും ദേശീയ സൂചിക 3.28 ശതമാനവും നേട്ടമുണ്ടാക്കി. ആഗസ്ത് 29നു ശേഷം വിപണി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ദിവസം കൂടിയായിരുന്നു ബുധനാഴ്ച. 510.03 പോയിന്റ് നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് 15685.21ലും 148.95 മുന്നേറിയ നിഫ്റ്റി 4693.15ലും ക്ലോസ് ചെയ്തു.

എന്നാല്‍ ഇന്നത്തെ നേട്ടം കണ്ട് സന്തോഷിക്കേണ്ടെന്നാണ് ഓഹരി വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. വിദേശ നിക്ഷേപകരെയും ആഭ്യന്തരനിക്ഷേപകരെയും തൃപ്തിപ്പെടുത്തുന്ന ഒരു അനുകൂല ഘടകവും ഇപ്പോള്‍ ഇന്ത്യന്‍ വിപണയിലില്ലെന്ന് ഗ്ലോബ് കാപ്പിറ്റല്‍ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് വിഭാഗം മേധാവി കെ കെ മിത്തല്‍ പറഞ്ഞു.

അതേ സമയം അപൂര്‍വം ചില നിരീക്ഷകരുടെ അഭിപ്രായം നേരെ തിരിച്ചാണ്. വിപണി 10 മുതല്‍ 15 ശതമാനം വരെ തിരിച്ചുകയറാനുള്ള പുറപ്പാടിലാണ്. കൂടാതെ വിപണി കുതിച്ചുകയറുന്നത് രൂപയുടെ മൂല്യത്തിലും വര്‍ധനവ് വരുത്തും-ഫസ്റ്റ് ഗ്ലോബലിന്റെ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

ഇന്ത്യാ ബുള്‍ റിയല്‍ എസ്റ്റേറ്റ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, സെസാ ഗോവ ഓഹരികള്‍ എട്ടുശതമാനത്തോളം മെച്ചമുണ്ടാക്കി. പാന്റലൂണ്‍ റിട്ടെയില്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഐആര്‍ബി ഇന്‍ഫ്രാ, അശോക് ലെയ്‌ലന്റ്, അപ്പോളോ ടയേഴ്‌സ് കമ്പനികളാണ് കുതിപ്പിനിടയിലും കിതച്ച പ്രമുഖ കമ്പനികള്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 4.72 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.55 ശതമാനവും, ഐസിഐസിഐ 7.66 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് 5.12 ശതമാനവും ഒഎന്‍ജിസി 2.94 ശതമാനവും നേട്ടമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+