കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍: സിബിഐയെ ഒഴിവാക്കി കരടുബില്‍

  • By Nisha Bose
Google Oneindia Malayalam News

CBI
ദില്ലി: സിബിഐയെ ലോക്പാലിന്റെ പരിധിയിലാക്കണമെന്ന അണ്ണ ഹസാരെ സംഘത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ലോക്പാല്‍ ബില്ലിന്റെ കരട് രൂപത്തിന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

അതേസമയം പ്രധാനമന്ത്രിയെയും ഓഫിസിനെയും നിബന്ധനകള്‍ക്കു വിധേയമായി ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ഇതുപ്രകാരം പ്രധാനമന്ത്രിക്കെതിരായ പരാതികള്‍ ലോക്പാലിന്റെ ഫുള്‍ബെഞ്ചായിരിക്കും പരിശോധിക്കുക. നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ടായാല്‍ മാത്രമേ തീരുമാനം അംഗീകരിക്കുകയുള്ളൂ.

എന്നാല്‍ ആണവോര്‍ജം, ആഭ്യന്തര വിദേശസുരക്ഷ, അന്താരാഷ്ട്രബന്ധം, ബഹിരാകാശം, തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണപരിധിയില്‍ വരില്ല.

ലോക്പാല്‍ ബില്ലും ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതിയും വ്യാഴാഴ്ച ലോക്‌സഭയിലും വെള്ളിയാഴ്ച രാജ്യസഭയിലും അവതരിപ്പിക്കും. ഹസാരെ സംഘത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

ഭരണഘടനാപദവിയുള്ള ലോക്പാലില്‍ എട്ട് അംഗങ്ങളാണുണ്ടാവുകയെന്നാണ് കരട്ബില്ലില്‍ പറഞ്ഞിട്ടുള്ളത്.

അംഗങ്ങളില്‍ 50 ശതമാനം സംവരണവും ഏര്‍പ്പെടുത്തി. പട്ടികവിഭാഗക്കാര്‍, മറ്റു പിന്നാക്കവിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവര്‍ക്കായാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ തയ്യാറാക്കിയ കരട് ബില്ലില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന് അണ്ണ ഹസാരെ സംഘം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ഹസാരെ സംഘത്തിന്റെ തീരുമാനം.

English summary
The Union cabinet tonight approved the new draft of the Lokpal bill, keeping the Central Bureau of Investigation (CBI) completely out of its ambit, a decision that is expected to trigger a fresh round of confrontation with Team Anna and encourage parties like the BJP to block it in Parliament.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X