കേരളത്തിലേയ്ക്കുള്ള പാത ഉപരോധം; വൈകോ അറസ്റ്റില്‍

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധ നടപടികളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് വൈകോയ്ക്ക് നല്കാന് പൊലീസ് ശ്രമിച്ചിരുന്നെങ്കിലും വൈകോ ഇത് കൈപ്പറ്റിയിരുന്നില്ല.
ഉത്തമപാളയത്ത് നിന്ന് ഇരുന്നൂറോളം പ്രവര്‍ത്തകരുമായി വൈകോയും നെടുമാരനും ചിന്നമന്നൂരില്‍ എത്തുകയായിരുന്നു. ചിന്നമന്നൂരില്‍ വച്ച് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
കമ്പം, ബോഡിമെട്ട്, ചിന്നാര്‍, കമ്പംമേട്, എന്നിവിടങ്ങളിലും പാലക്കാട്-ചെങ്കോട്ട ദേശീയപാതയിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നടന്ന വഴിതടയല്‍ സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
നാഗര്‍കോവില്‍ അതിര്‍ത്തിയായ കളിയിക്കാവിളയിലും ഇവര്‍ ഉപരോധം നടത്തി. പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് കടക്കാതിരിയ്ക്കാനായി തമിഴ്നാട് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
അതേസമയം നടപ്പുണിയില്‍ പ്രതിഷേധക്കാര്‍ തമിഴ്സംഘടനയുടെ പേരിലുള്ള ലഘുലേഖയും വിതരണം ചെയ്തു. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശം തമിഴ്നാടിന് വിട്ടുനല്‍കണം. ഇതിന് തയ്യാറല്ലെങ്കില്‍ തമിഴ്നാട്ടിലെ മലയാളികള്‍ അവിടം വിട്ടുപോകണമെന്നുമാണ് ലഘു രേഖയില്‍ പറയുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications