കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേയ്ക്കുള്ള പാത ഉപരോധം; വൈകോ അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

Vaiko
കമ്പം: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള പാതകള്‍ ഉപരോധിക്കാനെത്തിയ എംഡിഎംകെ നേതാവ് വൈകോയെയും തമിഴ് സംഘടനാ നേതാവ് നെടുമാരനെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധ നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് വൈകോയ്ക്ക് നല്‍കാന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും വൈകോ ഇത് കൈപ്പറ്റിയിരുന്നില്ല.

ഉത്തമപാളയത്ത് നിന്ന് ഇരുന്നൂറോളം പ്രവര്‍ത്തകരുമായി വൈകോയും നെടുമാരനും ചിന്നമന്നൂരില്‍ എത്തുകയായിരുന്നു. ചിന്നമന്നൂരില്‍ വച്ച് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

കമ്പം, ബോഡിമെട്ട്, ചിന്നാര്‍, കമ്പംമേട്, എന്നിവിടങ്ങളിലും പാലക്കാട്-ചെങ്കോട്ട ദേശീയപാതയിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നടന്ന വഴിതടയല്‍ സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

നാഗര്‍കോവില്‍ അതിര്‍ത്തിയായ കളിയിക്കാവിളയിലും ഇവര്‍ ഉപരോധം നടത്തി. പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് കടക്കാതിരിയ്ക്കാനായി തമിഴ്‌നാട് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

അതേസമയം നടപ്പുണിയില്‍ പ്രതിഷേധക്കാര്‍ തമിഴ്‌സംഘടനയുടെ പേരിലുള്ള ലഘുലേഖയും വിതരണം ചെയ്തു. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശം തമിഴ്‌നാടിന് വിട്ടുനല്‍കണം. ഇതിന് തയ്യാറല്ലെങ്കില്‍ തമിഴ്‌നാട്ടിലെ മലയാളികള്‍ അവിടം വിട്ടുപോകണമെന്നുമാണ് ലഘു രേഖയില്‍ പറയുന്നത്.

English summary
Twelve people including MDMK leader Vaiko and Tamil Nationalist Movement leader P Nedumaram have been arrested as they tried to block all routes to Kerala over Mullaperiyar row.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X