കേരളാബസുകള്‍ക്ക് നേരെ വീണ്ടും ആക്രമണം

കല്ലേറില്‍ തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ ദീപേഷിന് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും തെങ്കാശിയിലേക്ക് സര്‍വീസ് നടത്തുന്ന ആര്‍എഇ 596, തെങ്കാശിയില്‍നിന്നും പമ്പയിലേക്ക് പോകുന്ന ആര്‍ എല്‍സി 769,783 എന്നീ ബസുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്.
ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ബസുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ഒട്ടേറെ സ്വകാര്യവാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. തമിഴ്‌നാട്ടില്‍നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് യാത്രക്കാര്‍ പൊലീസിനെ അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി മുതല്‍ കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായെങ്കിലും തമിഴ്‌നാട് പോലീസ് നടപടിയെടുക്കാന്‍ മടിയ്ക്കുകയാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications