20കാരിയെ റോഡില്‍ പീഡിപ്പിച്ചു

യുവതി ബസ് സ്റ്റോപ്പില്‍ നിന്ന് റോഡിലേയ്ക്കിറങ്ങിയപ്പോള്‍ ഷഹാദ് അവരെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്ന് ജയ്‌ലറ്റ് യുവതിയെ റോഡില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
ആ സമയം യുവതിയുമായി ഫോണില്‍ സംസാരിയ്ക്കുകയായിരുന്ന കാമുകന്‍ അവരെ ഉപദ്രവിയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ജയ്‌ലറ്റും ഷഹാദും ചെവികൊണ്ടില്ല. അവശയായ യുവതിയെ റോഡില്‍ ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപെട്ടു.
തുടര്‍ന്ന് എഡ്വാര്‍ഡ് സ്ട്രീറ്റിലെത്തിയ ജയ്‌ലറ്റ് തന്റെ വസ്ത്രം ശരിയാക്കുന്ന ദൃശ്യം തെരുവിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയില്‍ പതിഞ്ഞു.
അതേസമയം റോഡരുകില്‍ കിടന്ന യുവതിയെ അതുവഴി വന്ന രണ്ടു പേര്‍ ആശുപത്രിയിലെത്തിയ്ക്കുകയും ചെയ്തു. ക്യാമറയില്‍ ജയ്‌ലറ്റിനെ കണ്ട് യുവതി തിരിച്ചറിഞ്ഞതോടെ ഇരുവരും പൊലീസിന്റെ വലയിലാവുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications