നിഫ്റ്റി 4700ല്‍ തിരിച്ചെത്തി

ബാങ്കിങ്, റിയാലിറ്റി, ഓട്ടോമൊബൈല്‍ മേഖലയിലുണ്ടായ കനത്ത വാങ്ങലുകളാണ് സെന്‍സെക്‌സിനെ 128.15 പോയിന്റും നിഫ്റ്റിയെ 40.70 പോയിന്റും ഉയര്‍ത്തിയത്. ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയില്‍ 1.81 ശതമാനം മാത്രമാണ് വിലപ്പെരുപ്പം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 4.35 ആയിരുന്നു.
സെന്‍സെക്‌സ് 15,834.63 പോയന്റിനും 15,472.70നും ഇടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. 4636.90 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4632.95 വരെ താഴുകയും 4740.60 വരെ ഉയരുകയും ചെയ്തു. ക്ലോസ് ചെയ്യുമ്പോള്‍ മുംബൈ സൂചിക 15813.36ലും ദേശീയ വിപണി 4733.85ലുമാണുള്ളത്.
ഹിന്ദ് കോപ്പര്‍, അശോക് ലെയ്‌ലന്റ്, എംഎംടിസി, ജെയ്പീ ഇന്‍ഫ്രാ ടെക്, ശ്രീ സിമന്റെ ഓഹരികള്‍ ഒമ്പതുശതമാനത്തോളം മെച്ചമുണ്ടാക്കി. എംഫസിസ്, ആദിത്യ ബിര്‍ള നുവോ, റൂറല്‍ ഇലക്ട്രോണിക്‌സ്, ശ്രീരാം, ഗ്ലെന്‍മാര്‍ക്ക് കമ്പനികള്‍ക്ക് ചെറിയ തോതില്‍ തിരിച്ചടിയേറ്റു.












Click it and Unblock the Notifications