മതവികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ നീക്കണം

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഫ്തി അജാസ് അര്‍ഷാദ് ഖാസ്മി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് ഇന്ത്യ, യൂടൂബ്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളോടാണ് ആക്ഷേപകരമായ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ദില്ലി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ആക്ഷേപകരമായ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യണമെന്ന് ഗൂഗളിനോടും ഫസ്ബുക്കിനോടും കേന്ദ്രമന്ത്രി കബില്‍ സിബല്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനികള്‍ ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് കബില്‍ സിബല്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications