മലയാളിയുടെ ഹോട്ടല്‍ എറിഞ്ഞുതകര്‍ത്തു

ബുധനാഴ്ച രാത്രിയിലാണ് മൂന്നംഗസംഘം ഹോട്ടല്‍ കല്ലെറിഞ്ഞു തകര്‍ത്തത്. കുളത്തൂപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അത്തിക്കാന്‍ എന്ന ഹോട്ടലാണ് അക്രമിസംഘം തകര്‍ത്തത്. കല്ലേറില്‍ ഹോട്ടലിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
ഹോട്ടലിന്റെ ചില്ലുകള്‍ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ജീവനക്കാര്‍ എത്തിയപ്പോഴേയ്ക്കും അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തെ കുറിച്ച് ഹോട്ടല്‍ ഉടമ പുളിയറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും രാത്രിയായാല്‍ ഇവരില്‍ മി്ക്കവരും ഉറക്കമാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.












Click it and Unblock the Notifications