നടിയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കരുനാഗപ്പള്ളി: സീരിയല്‍ നടി സംഗീതമോഹന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു. ബുധനാഴ്ച രാത്രി 10.45ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.
ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു (43)വിനെ എതിരെ വന്ന കാര്‍ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചു വീണ ഷിബുവിന്റെ ശരീരത്തിലൂടെ എതിരെ വന്ന ട്രെയിലര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍തന്നെ ഷിബുവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 7.15ഓടെ മരിക്കുകയായിരുന്നു.
കരുനാഗപ്പള്ളി കെസി സെന്റര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു മരിച്ച ഷിബു. കായംകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു നടി സംഗീതമോഹന്‍.
അപകടമുണ്ടായതിനെ തുടര്‍ന്ന് നടിയും ഡ്രൈവറും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. ഡ്രൈവറാണ് അപകടമുണ്ടായ സമയത്ത് കാറോടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുവര്‍ഷം മുന്‍പ് മദ്യപിച്ച് കാറോടിച്ചതിന്റെ പേരില്‍ സംഗീതമോഹനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് തിരുവന്തപുരത്ത് വച്ചാണ് നടി പിടിയിലായത്.












Click it and Unblock the Notifications