കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിയ്ക്കാത്തത് നന്നായി: അഴീക്കോട്

  • By Nisha Bose
Google Oneindia Malayalam News

Azhikode
തൃശ്ശൂര്‍: വിവാഹം കഴിയ്ക്കാത്തത് നന്നായെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. ഇപ്പോഴത്തെ കുട്ടികള്‍ സ്വന്തം അമ്മ പറഞ്ഞാല്‍ പോലും അനുസരിയ്ക്കാത്തവരാണ്.

വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയിരുന്നെങ്കില്‍ താന്‍ ബുദ്ധിമുട്ടിപോയേനെ. അങ്ങനെ ചിന്തിയ്ക്കുമ്പോള്‍ വിവാഹം കഴിയ്ക്കാത്തത് നന്നായെന്നും അഴീക്കോട്.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ പന്ത്രണ്ടു ദിവസമായി തൃശ്ശൂര്‍ അമല ആശുപത്രിയില്‍ കഴിയുന്ന അഴീക്കോട് വ്യാഴാഴ്ച നടന്‍ ജയറാമിനൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നിരുന്നു.

അമല ആശുപത്രിയിലെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ വീല്‍ചെയറിന്റെ സഹായത്തോടെ അഴീക്കോട് പങ്കെടുക്കുകയായിരുന്നു.

അതേസമയം ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനി ടീച്ചര്‍ ആശുപത്രിയിലത്തിയിരുന്നു.

പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ തന്റെ കൂടെ വന്നാല്‍ അഴീക്കോടിനെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി.

English summary
Sukumar Aazhikode justified his decision to remain as bachelor.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X