ജയറാമിനൊപ്പം അഴീക്കോട് ക്രിസ്മസ് ആഘോഷിച്ചു

ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ തുടങ്ങിയ ജയറാം അഴീക്കോടിനെ കണ്ടയുടനെ വിളക്ക് തെളിയിക്കാനുള്ള തിരി അദ്ദേഹത്തിന് കൈമാറി.
എന്റെ രാജ്യം വരണമെന്ന് യേശു പഠിപ്പിച്ചു. സമത്വസുന്ദരമായ ലോകം ഉണ്ടാകണമെന്നാണ് യേശു ആഗ്രഹിച്ചത്. അതിന് മതങ്ങളുടേയും ചേരിതിരിവുകളുടേയും മതിലുകള്‍ ഉടയണമെന്ന് അഴീക്കോട് പറഞ്ഞു.
മോഹന്‍ലാലിനോടോ മറ്റ് സിനിമാതാരങ്ങളോടോ തനിയ്ക്ക് പിണക്കമില്ലെന്നും അഴീക്കോട് വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആദ്യമായാണ് അഴീക്കോട് മുറി വിട്ടു പുറത്തിറങ്ങുന്നത്.
അഴീക്കോടിനൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയറാം പറഞ്ഞു. രോഗികള്‍ക്ക് ജയറാം കേക്ക് വിതരണം ചെയ്തു.












Click it and Unblock the Notifications