കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: രക്തപരിശോധനാ ഫലം തെറ്റെന്ന് മൊഴി

  • By Nisha Bose
Google Oneindia Malayalam News

Shari
തിരുവനന്തപുരം: കിളിരൂരില്‍ പീഡനത്തിനിരയായി മരിച്ച ശാരിയുടെ കേരളത്തില്‍ നടത്തിയ രക്തപരിശോധനാഫലം തെറ്റാണെന്ന് മൊഴി.

ഹൈദരാബാദിലെ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടറാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനാഫലമാണ് ശരിയെന്നും അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നു.

ശാരിയുടെ ശരീരത്തില്‍ 5.22 മില്ലി ഗ്രാം ചെമ്പ് ഉണ്ടാകാന്‍ സാധ്യതയില്ല. കണക്കുകൂട്ടലിലെ പിഴവോ നടപടിക്രമങ്ങള്‍ തെറ്റിയതോ മൂലം കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ പിശകു പറ്റിയതാവാം.

ഹൈദരാബാദിലെ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ ശാരിയുടെ രക്തത്തില്‍ 0.42 മില്ലി ഗ്രാം ചെമ്പിന്റെ അംശം മാത്രമാണ് കണ്‌ടെത്തിയത്. ഇത് അനുവദനീയമായ പരിധിയാണെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ കോടതിയെ അറിയിച്ചു.

കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. കിളിരൂര്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

English summary
Forensic Lab Assistant Director informed the court that the medical lab report in Kiliroor case is wrong.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X