ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്: ചാണ്ടി

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന് ജയലളിത ആവശ്യപ്പെടുന്നു. അതേസമയം കേരളത്തിലെ 45 ലക്ഷം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ വിഷയത്തോട് ജയലളിത നിഷേധാത്മക നിലപാട് തുടരുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിയ്ക്കുന്ന സ്ഥിതിയ്ക്ക് പ്രധാനമന്ത്രി തത്കാലം ഇതില്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ചു പഠിക്കാനായി ദേശീയ ദുരന്ത നിവാരണ സമിതി വിദഗ്ധ സംഘത്തെ രൂപീകരിച്ചതു ശരിയായില്ല. കേരളത്തിന്റെ കുതന്ത്രങ്ങള്‍ക്കു പ്രധാനമന്ത്രി വഴങ്ങി എന്നാണ് ഇത് തെളിയിക്കുന്നത്. അതുകൊണ്ട് വിദഗ്ധ സംഘത്തെ നിയോഗിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications