ആണവ ഏജന്‍സിക്ക് പരിശോധന തുടരാം: ഇറാന്‍

ഇത് സംബന്ധിച്ച് ഐഎഇഎ മേധാവി യുകിയ അമാനോയ്ക്ക് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കുന്നതില്‍ വിരോധമില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇത് ആവര്‍ത്തിക്കുകയാണ് പുതിയ കത്തില്‍ ചെയ്യുന്നത്- ആണവ ഏജന്‍സിയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അലി അസ്ഗര്‍ അറിയിച്ചു.
നിലവിലുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് ഇറാന്റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ആണവ ഏജന്‍സിയിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.
നവംബറില്‍ ഐഎഇഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇറാന്‍ ആണവായുധങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ മറവില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരേ യുദ്ധഭീഷണി വരെ മുഴക്കിയിരുന്നു.












Click it and Unblock the Notifications