Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്‌സ് 75 പോയിന്റ് താഴ്ന്നു

Sensex
മുംബൈ: ആഗോളവിപണിയിലെ സാഹചര്യങ്ങളെല്ലാം തന്നെ അനുകൂലമായിട്ടും ആഭ്യന്തര വളര്‍ച്ചാനിരക്കിനെ കുറിച്ചുള്ള ആശങ്ക ഇന്ത്യന്‍ മാര്‍ക്കറ്റിനെ പ്രതികൂലമായി ബാധിച്ചു. അവസാനമണിക്കൂറില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടിയതാണ് മുംബൈ ഓഹരിവിപണിയെയും ദേശീയ സൂചികയെയും പ്രതികൂലമായി ബാധിച്ചത്.

രണ്ടു ദിവസമായി മികച്ച നേട്ടത്തോടെ കുതിക്കുകയായിരുന്ന സെന്‍സെക്‌സും നിഫ്റ്റിയും ചെറിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. രാവിലെ മുതല്‍ മികച്ച നേട്ടത്തില്‍ കുതിക്കുകയായിരുന്ന സെന്‍സെക്‌സ് ഒരിക്കല്‍ 15911.23 വരെ ഉയര്‍ന്നിരുന്നെങ്കിലും 74.66 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്തത് 15738.70ലാണ്. നിഫ്റ്റി 19.85 കുറഞ്ഞ് 4714ലാണ് വില്‍പ്പന നിര്‍ത്തിയത്.

അപ്പോളോ ഹോസ്പിറ്റല്‍സ്, രാഷ്ട്രീയകെമിക്കല്‍സ്, സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, ഗുജറാത്ത് ഫഌറസെന്റ്, ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ ഓഹരികള്‍ക്ക് നല്ല വെള്ളിയാഴ്ചയായിരുന്നു. അതേ സമയം സിന്‍ഡിക്കേറ്റ് ബാങ്ക്, കാഡില ഹെല്‍ത്ത് കെയര്‍, പവര്‍ഫിനാന്‍സ്, സിഇഎസ്ഇ, ഓറിയന്റല്‍ ബാങ്ക് എന്നിവ അഞ്ചു ശതമാനത്തോളം താഴേക്കിറങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+