ജയില്‍ നിറയ്ക്കാന്‍ ഓണ്‍ലൈന്‍ പ്രചാരണം
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലോക്പാല്‍ ബില്ലിനെതിരെ ഈ മാസം 30ന് ആരംഭിക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന് പിന്തുണ തേടി ഹസാരെ സംഘം ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു.
സമരത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ ജയില്‍ചലോ.കോം എന്ന വെബ്‌സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യണം. ഇതിന് പുറമെ എസ്എംഎസ് അയച്ചും മിസ്ഡ് കോള്‍ നല്‍കിയും സമരത്തില്‍ പങ്കാളികളാവാന്‍ അവസരമൊരുക്കുന്നുണ്ട്.
സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ 575758 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുകയോ അതുമല്ലെങ്കില്‍ 073031509500 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുകയോ ചെയ്താല്‍ മതി. 19000ലധികം പേരാണ് ഇതിനോടകം ഓണ്‍ലൈന്‍ വഴി മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications