കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കും: വിജയകാന്ത്

  • By Ajith Babu
Google Oneindia Malayalam News

Vijayakanth
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കരിങ്കൊടി കാണിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് പറഞ്ഞു.

ഡിസംബര്‍ 25നാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായെത്തുന്നത്. തിങ്കളാഴ്ച മുതലായിരിക്കും പ്രതിഷേധം തുടങ്ങുകയെന്ന് വിജയകാന്ത് പറഞ്ഞു.

മുല്ലപ്പെരിയാര്‍, കൂടംകുളം ആണവപദ്ധതി, തമിഴ് മത്‌സ്യബന്ധന തൊഴിലാളികള്‍ക്കെതിരേയുള്ള ശ്രീലങ്കന്‍ നാവിക സേനയുടെ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് പുലര്‍ത്തുന്ന പക്ഷപാതപരമായ നയത്തിനെതിരേയാണ് പ്രതിഷേധസമരം സംഘടിപ്പിക്കുന്നതെന്ന് വിജയകാന്ത് വ്യക്തമാക്കി.

കൂടംകുളം ആണവനിലയം ഉടന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മന്‍മോഹനെതിരെ ശക്തമായ പ്രതിഷേധത്തിന് ഡിഎംഡികെ ഒരുങ്ങുന്നത്.

അതിനിടെ ഡിസംബര്‍ 26ന് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി പി ചിദംബരത്തെയും കരിങ്കൊടി കാണിയ്ക്കുമെന്ന് സിപിഐയും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
DMDK on Thursday said it would stage a black flag protest against Prime Minister Manmohan Singh on December 26 during his two-day visit to the city from Sunday, alleging that the Centre was biased against the state on a host of issues including Mullaiperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X