കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംലീലയില്‍ സമരം നടത്താന്‍ ഹസാരെയ്ക്ക് അനുമതി

  • By Ajith Babu
Google Oneindia Malayalam News

Anna Hazare
ദില്ലി: ശക്തമായ ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാം ലീല മൈതാനിയില്‍ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നിശ്ചിയിച്ച മൂന്നുദിന നിരാഹാര സമരത്തിന് ദില്ലി പൊലീസിന്റെ അനുമതി.

ഡിസംബര്‍ 27 മുതല്‍ മൂന്നു ദിവസത്തേക്കാണ് സമരം നടത്താനാണ് തീരുമാനമെങ്കിലും അഞ്ചു ദിവസത്തേക്കാണ് ഹസാരെ സംഘം അനുമതി തേടിയിരുന്നത്.

അതേസമയം, മുംബൈ ആസാദ് മൈതാനം സമരത്തിനായി വിട്ടുനല്‍കാനാവില്ലെന്ന് മഹാരാഷ്ട്ര കായിക വകുപ്പ് അറിയിച്ചു. മുംബൈ സമരത്തിന് അനുമതി തേടി ഹസാരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

രാംലീലയില്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ എന്തിനാണ് മുംബൈയില്‍ സമരം നടത്തുന്നതെന്ന് ആരാഞ്ഞ കോടതി, പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പരിഗണിക്കവേ സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. ഹസാരെ സംഘത്തിന്റെ ഹര്‍ജിയില്‍ വാദം തുടരുകയാണ്.

അതിനിടെ ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി ഈ മാസം 27ന് നടത്തുന്ന ഉപവാസസമരത്തിന് വേദി അനുവദിച്ചില്ലെങ്കില്‍ ജയിലില്‍ നിരാഹാരസമരം നടത്തുമെന്ന് അന്ന ഹസാരെ മുന്നറിയിപ്പ് നല്‍കി. തന്റെ ഉപവാസസമരത്തിന് സര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ജന്മനാട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്ന ഹസാരെ കുറ്റപ്പെടുത്തി.

English summary
Team Anna today got permission from Delhi Police to hold protest in Ramlila Maidan here from December 27 for five days in support of Anna Hazare who will go on fast in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X