Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്പാല്‍ ബില്‍ സഭയില്‍

 Parliament
ദില്ലി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ പുതിയ ലോക്പാല്‍ ലോകായുക്ത ബില്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അടുത്തയാഴ്ച സഭ ചര്‍ച്ച ചെയ്യും.

കേന്ദ്രതലത്തിലുള്ള നിര്‍ദിഷ്ട ലോക്പാലിനും സംസ്ഥാനങ്ങളിലെ നിര്‍ദിഷ്ട ലോകായുക്തകള്‍ക്കും ഭരണഘടനാപദവി നല്‍കാന്‍ പ്രത്യേക ഭേദഗതി ബില്ലും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

ബില്ലിലെ നിര്‍ദേശങ്ങളെ കുറിച്ച് പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ബില്‍ പാസാകുമോ എന്ന കാര്യം സംശയത്തിലാണ്.

അതേസമയം ബില്‍ പാസാക്കുന്നതിന് തിടുക്കം വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പഴയ ബില്‍ പിന്‍വലിച്ചശേഷം അവതരിപ്പിച്ച ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് ആണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

പുതിയ ബില്‍ വീണ്ടും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം ശക്തമാവുകയാണെങ്കില്‍ ബില്‍ പാസാകുന്നത് വൈകും.

പ്രധാനമന്ത്രിയെ ഉപാധികളോടെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍ അംഗീകരിയ്ക്കാനാവില്ലെന്ന് അണ്ണാ ഹസാരെ ംഘം അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ചതു പോലെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+