സത്യസന്ധന്‍മാരെ തോല്‍പിക്കാന്‍ ശ്രമം: വിഎസ്

പത്തനംതിട്ടയില്‍ വിഎസ് പക്ഷക്കാരനായ കെസി രാജഗോപാല്‍ ജില്ലാ കമ്മറ്റിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് വിഎസ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
കുറേക്കാലമായി നേതൃസ്ഥാനങ്ങളില്‍ ഇരിയ്ക്കുന്നവരെ മാറ്റണമെന്ന ആവശ്യം സിപിഎം അംഗീകരിയ്ക്കുന്നുണ്ട്. എന്നാല്‍ ചില വ്യക്തികളെ യോഗം ചേര്‍ന്ന് തോല്‍പിക്കാനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ശ്രമം നടക്കുന്നുണ്ട്.
കള്ളപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന ചില വിക്രമന്മാര്‍ പാര്‍ട്ടിയിലുണ്ട്. ഇവര്‍ സത്യസന്ധരായവരെ കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട് തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്.ഇവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുമുണ്ട്-വിഎസ് പറഞ്ഞു.
പാര്‍ട്ടിയെ കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും വിഎസ്. പറഞ്ഞു. ഓരോ സ്ഥലത്തും എന്താണ് നടന്നതെന്ന് പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വിഎസ് അറിയിച്ചു.












Click it and Unblock the Notifications