എലൈറ്റ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരത്തില്‍
തൃശൂര്‍: തൃശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയിലെ 250ഓളം നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കുക, കോണ്‍ട്രാക്റ്റ്‌ബോണ്ട് സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കുക, എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തുക, നിയമപ്രകാരമുള്ള ലീവ് അനുവദിക്കുക, ഓവര്‍ടൈം വേതനം നടപ്പിലാക്കുക, മൊബൈല്‍ ഐസിയുവില്‍ ഡോക്റ്ററുടെ സേവനം നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
280 നഴ്‌സുമാരാണ് ആശുപത്രിയില്‍ ആകെയുള്ളത്. നേരത്തെ പല തവണ മാനേജ്‌മെന്റിന്റെയും ലേബര്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
മാനെജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു നഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.












Click it and Unblock the Notifications