ദില്ലി: സിഖ് തീവ്രവാദ സംഘടനയായ ബാബര്‍ ഖല്‍സയില്‍ അംഗങ്ങളായ രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. സര്‍വ്പ്രീത്, ജസ്‌വിന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. ദില്ലി പോലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.
ഇവരില്‍ ഒരാളെ പഞ്ചാബില്‍ നിന്നും മറ്റൊരാളെ ദില്ലിയിലെ ഷാലിമാര്‍ ബാഗില്‍ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. മൂന്ന് രാഷ്ട്രീയനേതാക്കളെയും മതനേതാക്കളെയും അപായപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.
Two suspected terrorists of Babbar Khalsa International (BKI) were arrested on Friday with police claiming that some politicians and religious leaders were on their target. The arrested have been identified as Sarvpreet and Jaswinder.,