കൗമാരക്കാരുമായി സെക്‌സ്; അധ്യാപിക ജയിലിലാവും
മോസ്‌ക്കോ: പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട റഷ്യന്‍ സ്‌ക്കൂള്‍ അധ്യാപ വിചാരണ നേരിടുന്നു.
സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പാഠഭാഗങ്ങള്‍ പഠിപ്പിയ്ക്കുന്നതിനിടെയാണ് ടീച്ചര്‍ കൗമാരാക്കാരായ മൂന്ന് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. കേസില്‍ കുറ്റം തെളിഞ്ഞാല്‍ ഇവര്‍ നാല് വര്‍ഷം ജയില്‍ ശിക്ഷയനുഭവിയ്‌ക്കേണ്ടി വരും.
കഴിഞ്ഞ ഒക്ടോബറിലാണ് മുപ്പത്തിയാറുകാരിയായ അധ്യാപിക 14ഉം15ഉം വയസ്സുള്ള വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച അന്വേഷിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. തന്റെ ലാപ്‌ടോപ്പ് മോഷണം പോയെന്ന് അധ്യാപിക പരാതിപ്പെട്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.












Click it and Unblock the Notifications