കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കത്തില്‍ നടന്ന് മുങ്ങിമരിച്ചു

  • By Ajith Babu
Google Oneindia Malayalam News

ലണ്ടന്‍: ഉറക്കത്തില്‍ എണീറ്റു നടന്ന അമ്പത്തിയഞ്ചുകാരി തടാകത്തില്‍ വീണ് മുങ്ങിമരിച്ചു. യുഎസിലെ ന്യൂജഴ്‌സിയില്‍ ചാര്‍ലീന്‍ ഫെറെറോയെന്ന മധ്യവയസ്സ്‌ക്കയാണ് ഉറക്കത്തില്‍ എണീറ്റുനടന്ന് മരണത്തെ പുല്‍കിയത്.

താമസിയ്ക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ശനിയാഴ്ച രാത്രി ഉറക്കത്തില്‍ എണീറ്റുനടന്ന ചാര്‍ലീന്‍ അടുത്തുള്ള തീവണ്ടിപ്പാലത്തില്‍ നിന്നും തടാകത്തിലേക്ക് വീണു മുങ്ങിമരിയ്ക്കുകയായിരുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മൃതദേഹം ന്യൂട്ടന്‍ ലേക്കില്‍ നിന്നും തിങ്കളാഴ്ച രാത്രിയാണ് കണ്ടെടുത്തത്.

ന്യൂജഴ്‌സിയിലുള്ള ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ചാര്‍ലീന്റെ മരണം അപകടമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

പത്ത് ശതമാനം അമേരിക്കക്കാര്‍ സ്വപ്‌നാടനം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുണ്ടെന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. ഉറക്കത്തില്‍ ഭക്ഷണം കഴിയ്ക്കുന്നവരും സംസാരിയ്ക്കുന്നവരും എന്തിന് സെക്‌സിലേര്‍പ്പെടുന്നവര്‍ പോലുമുണ്ടെന്ന് ഇവരുടെ പഠനങ്ങള്‍ പറയുന്നു.

English summary
The body of Charlene Ferrero, 55, was found Monday in Newton Lake near Oaklyn, N.J. Calls to the Oaklyn Police Department were not immediately returned, but WPVI in Philadelphia reports that police ruled her death an accidental drowning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X