ഹസാരെക്കും സംഘത്തിനും കോടതിയുടെ രൂക്ഷ വിമര്‍ശനം

27ന് തുടങ്ങുന്ന ഉപവാസ സമരത്തിന് എംഎംആര്‍ഡിഎ മൈതാനി സൗജന്യമായി നല്‍കാന്‍ മഹരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണു കോടതിയുടെ രൂക്ഷ വിമര്‍ശനം.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍ സമാന്തര പ്രചാരണവും സംവാദവും അനുവദിക്കാനാവില്ലെന്നാണ് ജസ്റ്റിസുമാരായ പി.ബി. മജുംദാറും മൃദുല ഭട്കറും ഉള്‍പ്പെട്ട ബെഞ്ച് ഹസാരെയോടു വ്യക്തമാക്കിയത്. സംഭവത്തില്‍ ഇടപെടുന്നത് ലോക്‌സഭാ നടപടികളില്‍ കൈകടത്തുന്നതിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജിതള്ളി.
എന്നാല്‍, ഏഴു ലക്ഷം രൂപ വാടക നല്‍കി ഇതേ മൈതാനിയില്‍ സമരം നടത്തുമെന്നു ഹസാരെ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനയെങ്കില്‍ വാടകയിളവു നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭാവന പിരിച്ചു സത്യഗ്രഹമെന്ന് ഹസാരെയുടെ പ്രഖ്യാപനം. 11 ലക്ഷം രൂപയാണ് യഥാര്‍ഥ വാടക. നാലു ലക്ഷം ഇളവു ലഭിക്കും.
ബില്ലിനെ ചൊല്ലി സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ സമാന്തരമായ 'കാന്‍വാസിങ്' അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ബില്ലിന്റെ പൂര്‍ണ രൂപമെന്തെന്ന് പൊതുജനങ്ങള്‍ അറിയും മുമ്പ് പൊതു സംവാദം നടത്തുന്നത് അനുവദനീയമാണോ എന്ന് ആരാഞ്ഞു.നമ്മുടേത് ജനാധിപത്യ ഘടനയാണെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുണ്ടെന്നും ജനപ്രതിനിധികള്‍ ബില്ല് ചര്‍ച്ചചെയ്യുമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹസാരെ സംഘത്തിന്റെ സമരം സഭാനടപടികളിലെ കൈകടത്തലല്ലേ എന്ന് ചോദിച്ചു.












Click it and Unblock the Notifications