കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല ഉള്ളടക്കം ഫെബ്രു. 6നകം നീക്കണം

  • By Ajith Babu
Google Oneindia Malayalam News

Remove derogatory content by February 6, court tells 21 websites
ദില്ലി: അശ്ലീല ഉള്ളടക്കം നീക്കം ചെയ്യുന്നതിന് 21 സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്ക് ദില്ലി മെട്രോപൊളിറ്റന്‍ കോടതി ഫെബ്രുവരി ആറു വരെ സമയം അനുവദിച്ചു. അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ ഫേസ്ബുക്ക്് അടക്കം 21 സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്ക് ദില്ലി മെട്രോപൊളിറ്റന്‍ കോടതി വെള്ളിയാഴ്ച സമന്‍സ് അയച്ചിരുന്നു.

പ്രശ്‌നം പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഉചിത നടപടി സ്വീകരിക്കണമെന്നും ജനുവരി 13 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ വിവരങ്ങള്‍ നീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുധേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്കിന് പുറമെ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ്, യുട്യൂബ് എന്നിവയും സമന്‍സ് ലഭിച്ചവയില്‍ ഉള്‍പ്പെട്ടിരുന്നു.

English summary
In yet another blow to 21 social networking sites including Facebook, Microsoft, Google, Yahoo and Youtube, a Delhi court has asked the 21 websites to remove all derogatory content by February 6, 2012. The court had issued summons to them for facing trial for allegedly webcasting objectionable contents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X