അരുണ്‍ കേസ്: മിനുട്‌സ് കാണാനില്ല

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ സെക്രട്ടറി കുരുവിള ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2009 ഡിസംബറില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സിലില്‍ അഡീഷണല്‍ ഡയറക്ടറെ നിയമിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് തീരുമാനിച്ചിരുന്നു. കൂടാതെ നിയമനത്തിന് ധനവകുപ്പിന്റെ പരിശോധനയും ആവശ്യമാണ്.
എന്നാല്‍ പിന്നീട് ഈ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഈ യോഗത്തിന്റെ മിനുട്‌സ് പിന്നീട് കണ്ടിട്ടില്ലെന്നാണ് കുരുവിള ഡോണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിക്കു മുമ്പാകെയാണ് അദ്ദേഹം ഈ മൊഴി നല്‍കിയത്.












Click it and Unblock the Notifications