Get Updates
Get notified of breaking news, exclusive insights, and must-see stories!

തെണ്ടികളെന്ന് വിളിച്ചു;പുനത്തിലിന് നേരെ കയ്യേറ്റം

Punathil Kunjabdullah
തലശേരി: രാഷ്ട്രീയക്കാരെല്ലാം തെണ്ടികളാണെന്ന് പസ്താവന നടത്തിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് നേരെ കയ്യേറ്റം. തലശേരി ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു പുനത്തില്‍ കുഞ്ഞബ്ദുള്ള രാഷ്ട്രീയക്കാരെല്ലാം തെണ്ടികളാണെന്ന് പരസ്യമായി ആക്ഷേപിച്ചത്.

പേള്‍വ്യൂ റിജന്‍സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ രാത്രി ഏഴോടെ എത്തിയ കുഞ്ഞബ്ദുള്ള ഹോട്ടലിന്റെ ലോഞ്ചിലിരിക്കുമ്പോഴാണു കെപിസിസി നിര്‍വാഹകസമിതി അംഗവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരന്‍ സ്ഥലത്തെത്തിയത്.

രാഷ്ടീയ പ്രവര്‍ത്തകാനാണു താനെന്നു ദിവാകരന്‍ പരിചയപ്പെടുത്തിയപ്പോഴാണു രാഷ്ട്രീയരെക്കാരെല്ലാം തെണ്ടികളാണെന്ന പരാമര്‍ശം പുനത്തിലില്‍ നിന്നുണ്ടായത്. എല്ലാവരും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന ദിവാകരന്റെ മറുചോദ്യത്തിന് എല്ലാ രാഷ്ട്രീയക്കാാരും തെണ്ടികളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഇതോടെ ദിവാകരനോടൊപ്പമെത്തിയ പ്രവര്‍ത്തകര്‍ രോഷാകുലരായി. പ്രസ്താവന പിന്‍വലിക്കണമെന്ന ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തിന് പുനത്തില്‍ വഴങ്ങിയില്ല. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോളറില്‍ കയറിപ്പിടിച്ച പ്രവര്‍ത്തകരില്‍ നിന്നും പുനത്തിലിലെ മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരാണു രക്ഷപ്പെടുത്തിയത്.

തുടര്‍ന്നു പുനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാതെ ഹോട്ടലിന് പുറത്തുകടന്നു. തൊട്ടടുത്ത ഹോട്ടലില്‍ പോയിരുന്ന പുനത്തിലിനെ സംഘാടകര്‍ ബന്ധപ്പെട്ടെങ്കിലും ഉദ്ഘാടനത്തിനെത്തിനെത്താന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ട്രീയക്കാരെ തെണ്ടികളെന്ന് വിളിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+