സത്യം മാത്രമേ പറഞ്ഞുള്ളൂ : ജോസഫ്
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ സത്യം മാത്രമെ പറഞ്ഞിട്ടുള്ളൂവെന്ന് മന്ത്രി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്റെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫ്.
പിസി ജോര്‍ജിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി.
മുല്ലപ്പെരിയാര്‍ സമരം അനവസരത്തിലാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വിമര്‍ശിച്ചിരുന്നു. മണ്ഡലകാലത്ത് സമരം നടത്തിയത് വിഷയം കൂടുതല്‍ രൂക്ഷമാക്കി. സമരം ഇത്തരത്തിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും ജോര്‍ജ് പറഞ്ഞു.
പിജെ ജോസഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ സമരത്തില്‍ പങ്കെടുത്തല്ലോയെന്ന ചോദ്യത്തിന് ആര്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ലെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.












Click it and Unblock the Notifications