Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്, ഫലം മാര്‍ച്ച്

Election
ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 2011 ഡിസംബര്‍ 24 ശനിയാഴ്ച നടന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശും ഉള്‍പ്പെടും. ഈ തിരഞ്ഞെടുപ്പാണ് ഇന്ത്യ ശ്രദ്ധയോടെ വീക്ഷിയ്ക്കുന്നത്. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരഘണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ടി എം ജേക്കബ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പിറവം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. ഈ തീരുമാനം പിന്നീടുണ്ടാവും.

ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായിട്ടായിരിയ്ക്കും തിരഞ്ഞെടുപ്പ്. പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് കഴിയും. മാര്‍ച്ച് നാലിനാണ് വോട്ടെണ്ണല്‍.

മണിപ്പുരില്‍ ജനുവരി 28 ന് തിരഞ്ഞെടുപ്പ് നടക്കും. ഇവര്‍ക്ക് ഫലം അറിയാനായി ഒരു മാസത്തിലേറെ കാത്തിരിയ്ക്കേണ്ടിവരും. എന്നാല്‍ ഗോവക്കാര്‍ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അടുത്ത ദിവസം ഫലം അറിയാം. മാര്‍ച്ച് മൂന്നിനാണ് ഗോവയിലെ വോട്ടെടുപ്പ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. വൈ. ഖുറേഷി, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വി.എസ്. സമ്പത്ത്, എച്ച്.എസ്. ബ്രഹ്മ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

വിശദ വിവരങ്ങള്‍:

ഗോവ
സീറ്റ് 40
തിരഞ്ഞെടുപ്പ് 2012 മാര്‍ച്ച് 3

മണിപ്പൂര്‍
സീറ്റ് 60
തിരഞ്ഞെടുപ്പ് 2012 ജനുവരി 28

പഞ്ചാബ്
സീറ്റ് 117
തിരഞ്ഞെടുപ്പ് ജനുവരി 30

ഉത്തരഘണ്ഡ്
സീറ്റ് 70
തിരഞ്ഞെടുപ്പ് ജനുവരി 30

ഉത്തര്‍ പ്രദേശ്
സീറ്റ് 403
ഏഴ് ഘട്ട പോളിംഗ്
ഫെബ്രവരി 4, 8, 11, 19, 23, 28

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പ്രഖ്യാപനങ്ങള്‍

  • 'പെയ്ഡ് ന്യൂസ്' നിരീക്ഷിയ്ക്കാനായി പ്രത്യേക സമിതി ഉണ്ടാക്കും
  • സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം
  • 2012 മാര്‍ച്ച് നാലിനാണ് എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍
  • മുതിര്‍ന്ന് ഉദ്വോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലി സ്വന്തം ജില്ലകളില്‍ നല്‍കുന്നതല്ല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+