ഹസാരെയ്ക്ക് പനി; ഉപവാസത്തില്‍ മാറ്റമില്ല

അതേസമയം ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസത്തെ ഉപവാസം ആരംഭിക്കാനിരിക്കുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരയ്ക്ക് പനിയുണ്ടെന്ന് ഡോക്ടര്‍മാര്‍.
എന്നാല്‍ ഉപവാസത്തില്‍ യാതൊരു മാറ്റവുമില്ലെന്നാണ് ഹസാരെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ രണ്ടു ദിവസമായി ഹസാരെയെ പനിയും ജലദോഷവും അലട്ടുന്നുണ്ടെങ്കിലും നിശ്ചയിച്ച പരിപാടികള്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം ഹസാരെയുടെ സമരവേദിയായ എം.എം.ആര്‍.ഡി.എ സ്‌റ്റേഡിയത്തില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 200 എസ്.ഐമാരെയും സംസ്ഥാന പൊലീസിന്റെ ആറു കമ്പനി സേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications