കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയ്ക്ക് പനി; ഉപവാസത്തില്‍ മാറ്റമില്ല

  • By Ajith Babu
Google Oneindia Malayalam News

Anna Hazare
ദില്ലി: പക്ഷപാതമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സി.ബി.ഐ സംവിധാനത്തിന് വേണ്ടിയാണ് അണ്ണാ ഹസാരെ ഉപവാസ സമരം നടത്തുന്നതെന്ന് കിരണ്‍ ബേദി പറഞ്ഞു. ഇക്കാര്യത്തിന് ഒരു പരിഹാരം ഉണ്ടാകേണ്ടത് പാര്‍ലമെന്റില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന ലോക്പാല്‍ബില്‍ ചര്‍ച്ചയിലാണെന്നും ബേദി പറഞ്ഞു.

അതേസമയം ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസത്തെ ഉപവാസം ആരംഭിക്കാനിരിക്കുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരയ്ക്ക് പനിയുണ്ടെന്ന് ഡോക്ടര്‍മാര്‍.
എന്നാല്‍ ഉപവാസത്തില്‍ യാതൊരു മാറ്റവുമില്ലെന്നാണ് ഹസാരെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ രണ്ടു ദിവസമായി ഹസാരെയെ പനിയും ജലദോഷവും അലട്ടുന്നുണ്ടെങ്കിലും നിശ്ചയിച്ച പരിപാടികള്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം ഹസാരെയുടെ സമരവേദിയായ എം.എം.ആര്‍.ഡി.എ സ്‌റ്റേഡിയത്തില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 200 എസ്.ഐമാരെയും സംസ്ഥാന പൊലീസിന്റെ ആറു കമ്പനി സേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

English summary
A day before Anna Hazare is to begin his three day fast in Mumbai to push for a strong Lokpal bill, a doctor attending on him said Monday the 74-year-old activist was fit for the agitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X