മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബംഗാരപ്പ അന്തരിച്ചു

കര്‍ണാടകയിലെ പിന്നാക്ക സമുദായങ്ങളുടെ ആവശ്യങ്ങള്‍ സമൂഹത്തിന്റെ മുന്നിലെത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ചുരുക്കം ചില നേതാക്കളില്‍ പ്രമുഖനെന്ന വിശേഷമാണ് ബംഗാരപ്പയെ മറ്റുനേതാക്കളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്.
കര്‍ണാടക രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്ന ബംഗാരപ്പ 1990-92 കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയായത്. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 2003ലെ 14-ാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഷിമോഗയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു.
2005ല്‍ ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അതേവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. 2009ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനായി സമാജ്‌വാദി പാര്‍ട്ടിയുടെ എം.പി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌യെദിയൂരപ്പയുടെ മകന്‍ ബി.എസ്. രാഘവേന്ദ്രയോട് പരാജയപ്പെട്ടു. ഭാര്യയും രണ്ട് പുത്രന്മാരും മൂന്ന് പുത്രിമാരുമുണ്ട്.












Click it and Unblock the Notifications