റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വീട്ടില്‍ കടക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ഹാര്‍മു ഹൗസിംഗ് കോളനിയിലെ ധോണിയിലെ വീട്ടിലേക്ക് കടക്കാനായിരുന്നു ഗൗരവ് എന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഇയാളുടെ ഡ്രൈവറും ശ്രമിച്ചത്.
ബൈക്കിലെത്തിയ ഇരുവരും ഗേറ്റില്‍ നിന്ന കാവല്‍ക്കാരനോട് ധോണിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ധോണി ആസ്‌ത്രേലിയന്‍ പര്യടനത്തിലാണെന്ന് അറിയിച്ചെങ്കിലും ഇരുവരും വീണ്ടും ബലം പ്രയോഗിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ധോണിയുടെ ഫോണ്‍ നമ്പര്‍ വേണമെന്നും അദ്ദേഹവുമായി സംസാരിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.