Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് റാക്കറ്റിന്റെ പിടിയിലായ നടിയെ രക്ഷിച്ചു

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായ അഞ്ച് യുവതികളെ കോവില്‍പാളയം പൊലീസ് രക്ഷിച്ചു.
പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യകണ്ണിയായ കോവൈ ബാലാജി എന്ന എന്‍ ബാലാജി (37)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ചില അശ്ലീല സൈറ്റുകളിലും മറ്റും ഇയാള്‍ തന്റെ നമ്പര്‍ പോസ്റ്റ് ചെയ്തിരുന്നു. ആവശ്യക്കാര്‍ ബന്ധപ്പെടുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുകയായിരുന്നു.

അടുത്തിടെ കോവില്‍ പാളയത്തിനടുത്ത് ഇയാള്‍ ഒരു വീടെടുത്തിരുന്നു. ടെക്‌സ്റ്റെല്‍ വ്യാപാരിയാണ് താനെന്നായിരുന്നു ഇയാള്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാലാജിയുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ ഇയാള്‍ പിടിയിലായി. പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഒരു തമിഴ് സിനിമാ നടിയേയും നര്‍ത്തകിയേയും പൊലീസ് രക്ഷപെടുത്തി. സംഘത്തില്‍ നിന്ന് മോചിപ്പിച്ച സ്ത്രീകളെ അഗതി മന്ദിരത്തിലാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+