Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയകാന്ത് അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് ഡിഎംഡികെ നേതാവ് വിജയകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ കരിങ്കൊടി കാണിയ്ക്കാന്‍ ശ്രമിച്ച ഡിഎംഡികെ, എഡിഎംകെ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കരിങ്കൊടി കാണിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് വിജയകാന്ത് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

മുല്ലപ്പെരിയാര്‍, കൂടംകുളം ആണവപദ്ധതി, തമിഴ് മത്‌സ്യബന്ധന തൊഴിലാളികള്‍ക്കെതിരേയുള്ള ശ്രീലങ്കന്‍ നാവിക സേനയുടെ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് പുലര്‍ത്തുന്ന പക്ഷപാതപരമായ നയത്തിനെതിരെ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും വിജയകാന്ത് വ്യക്തമാക്കിയിരുന്നു.

കൂടംകുളം ആണവനിലയം ഉടന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മന്‍മോഹനെതിരെ ശക്തമായ പ്രതിഷേധത്തിന് ഡിഎംഡികെ ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+