കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍പ്പെട്ട കാറോടിച്ചത് സംഗീത മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Sangeetha Mohan
കൊല്ലം: കരുനാഗപ്പള്ളിയില്‍ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് താന്‍ തന്നെയാണെന്ന് നടി സംഗീത മോഹന്‍ പൊലീസിനോട് സമ്മതിച്ചു.കഴിഞ്ഞ 21ന് രാത്രിയുണ്ടായ അപകടത്തില്‍ കരുനാഗപ്പള്ളി കെസി സെന്ററിലെ ഡ്രൈവറായിരുന്ന തഴവ കുതിരപന്തി ശ്രീമംഗലത്ത് വീട്ടില്‍ ഷിബു (43) ആണ് മരിച്ചത്.

സംഗീത മോഹന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹത്തിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഷിബു സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍തെറിച്ചുവീണ ഷിബുവിന്റെ കാലിലൂടെ കണ്ടയ്‌നര്‍ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബുവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന ഡ്രൈവറാണ് കാറോടിച്ചിരുന്നതെന്നായിരുന്നു സംഗീത ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഗീതാമോഹന്‍തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വ്യക്തമായത്. അപകടത്തില്‍ പരിക്കേറ്റ് കിടന്ന ഷിബു ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കേസില്‍ ജാമ്യമെടുക്കാനായിഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ സംഗീതാമോഹനനെ നൂറോളംവരുന്ന നാട്ടുകാരുടെ സംഘം പോലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞിരുന്നു. പൊലീസെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.

25000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും സ്വന്തം ജാമ്യത്തിലുമാണ് പൊലീസ് സംഗീതയെ വിട്ടയച്ചിരിയ്ക്കുന്നത്. 279, 304-എ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കരുനാഗപ്പള്ളി പോലീസ് ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആര്‍ടിഓഫീസിന് തിങ്കളാഴ്ച കൈമാറും.

English summary
Now again Sangeetha Mohan is in the news for causing an accident near Karunagappally Thaluk Hospital on Wednesday, 21 December 2011 at 10.45 pm. The person who died was Shibu who was traveling in a bike, which was hit by Sangeetha Mohan's car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X