Get Updates
Get notified of breaking news, exclusive insights, and must-see stories!

കുപ്രചാരണങ്ങള്‍ സജീവം: വിഎസ്

VS Achuthanathan
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കുപ്രചാരണങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.

സിഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിര്‍മ്മിച്ച സിപിഐഎം കേരള ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിസമ്മേളനവുമായി ബന്ധപ്പെട്ട് താന്‍ കൊച്ചിയില്‍ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിഎസ് ഇത്തരമൊരു അഭിപ്രായവുമായി രംഗത്തു വന്നതെന്ന് വിലയിരുത്തപ്പെടുന്നു.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ചില സത്യസന്ധന്‍മാരെ തോല്‍പിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു വിഎസ് ആരോപിച്ചത്.
കുറേക്കാലമായി നേതൃസ്ഥാനങ്ങളില്‍ ഇരിയ്ക്കുന്നവരെ മാറ്റണമെന്ന ആവശ്യം സിപിഎം അംഗീകരിയ്ക്കുന്നുണ്ട്. എന്നാല്‍ ചില വ്യക്തികളെ യോഗം ചേര്‍ന്ന് തോല്‍പിക്കാനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ശ്രമം നടക്കുന്നുണ്ട്.

കള്ളപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന ചില വിക്രമന്മാര്‍ പാര്‍ട്ടിയിലുണ്ട്. ഇവര്‍ സത്യസന്ധരായവരെ കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട് തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്.ഇവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുമുണ്ടെന്നും വിഎസ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+