കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂസായി;ആശുപത്രിയ്ക്ക് പകരം പൊലീസ് സ്റ്റേഷനില്‍

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് ആശുപത്രിയാണെന്ന് കരുതി പോലീസ് സ്റ്റേഷനിലേയ്ക്ക് കാറോടിച്ച് കയറ്റി. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ ഒന്നേകാലിനായിരുന്നു സംഭവം.

കമലേശ്വരം പാരഡൈസില്‍ നവാസ്(38) ആണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇന്‍ഡിക്ക കാര്‍ ഓടിച്ചു കയറ്റിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിന് സമീപമെത്തിയപ്പോഴാണ് തനിയ്ക്ക് പറ്റിയ അമളി യുവാവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കാറുമായി സ്റ്റേഷന് പുറത്ത് കടന്ന യുവാവിനെ ഒരു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിടികൂടുകയായിരുന്നു.

പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനായാണ് ഇയാള്‍ കാറോടിച്ച് വന്നത്. അമിതമായി മദ്യപിച്ച യുവാവ് പൊലീസ് സ്റ്റേഷന്‍ കണ്ട് ആശുപത്രിയാണെന്ന് തെറ്റിദ്ധരിയ്ക്കുകയായിരുന്നു.

അട്ടക്കുളങ്ങരയിലെ പാരഡൈസ് ഹോട്ടലിലെ ജീവനക്കാരനാണ് നവാസ്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Youth consumed alcohol and drove into police station. He was arrested by the police later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X