Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈജീരിയ, പള്ളിയില്‍ സ്‌ഫോടനം 25 മരണം

Nigeria
അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയ്ക്കടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. മദെല്ലോയിലെ സെന്റ് തെരേസ കാത്തലിക് ചര്‍ച്ചില്‍ ക്രിസ്മസ് പരിപാടികള്‍ക്കു വേണ്ടി കൂട്ടംകൂടിയിരുന്ന ആളുകള്‍ക്കിടയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. മണിക്കൂറുകള്‍ക്കു ശേഷം തൊട്ടടുത്ത നഗരത്തിലെ മറ്റൊരു പള്ളിയിലും പൊട്ടിത്തെറിയുണ്ടായി.

രാജ്യം മുഴുവന്‍ ഇസ്ലാമിക നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ബൊക്കോ ഹരം എന്ന തീവ്രവാദി സംഘടനയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ 25 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ചില ആഫ്രിക്കന്‍ ചാനലുകള്‍ പുറത്തുവിടുന്ന കണക്കുകളനുസരിച്ച് മരണസംഖ്യ 40 ആണ്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം തൊട്ടടുത്ത പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. കൂടുതല്‍ സുരക്ഷാസേനയെത്തി ഇവരെ തുരത്തിയോടിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+