സെന്‍സെക്‌സ് നെഗറ്റീവ് മൂഡില്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എസ്ബിഐ, ഭെല്‍ കമ്പനികള്‍ ഒരു ശതമാനവും ഇന്‍ഫോസിസ്, ഐ സി ഐ.സി ഐ ബാങ്ക് ഓഹരികള്‍ .4 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, സിപ്ല, എന്‍ടിപിസി, ഡിഎല്‍ഫ്, ജെപി അസോസിയേറ്റ്‌സ് കമ്പനികളുടെ ഓഹരി മൂല്യത്തിന്‍ 2.7 ശതമാനം വരെ കുറവുണ്ടായി.
റെഡിങ്ടണ്‍ ഇന്ത്യലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍, ജെയിന്‍ ഇറിഗേഷന്‍, ബജാജ് ഫിന്‍സെര്‍വ്, ആംടെക് ഓട്ടോ ലിമിറ്റഡ് കമ്പനികള്‍ താരതമ്യേനെ മികച്ച നേട്ടമുണ്ടാക്കി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച അഞ്ചു കമ്പനികളുടെ ലിസ്റ്റില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഗുജറാത്ത് ഫ്‌ളൂറോകെം, ഇന്ത്യാബുള്‍ റിയല്‍ എസ്‌റ്റേറ്റ്, വോള്‍ട്ടാസ് ലിമിറ്റഡ്, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികളാണ് സ്ഥാനം പിടിച്ചത്.












Click it and Unblock the Notifications