ലോക്പാല്‍ ബില്‍ ചര്‍ച്ച ചൊവ്വാഴ്ച

ലോക്‌സഭയില്‍ ബില്‍ പാസാകാതെ വന്നാല്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടി വരും.
വ്യാഴാഴ്ചയാണ് 'ലോക്പാല്‍ലോകായുക്ത ബില്‍ 2011' പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അനുബന്ധ ഭരണഘടനാ ഭേദഗതി ബില്ലും ഒപ്പം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച സാക്ഷി സംരക്ഷണബില്ലും സംയുക്തമായാകും ലോക്‌സഭ ചര്‍ച്ചക്കെടുക്കുക.
അതിനിടെ, ശക്തമായ ലോക്പാല്‍ എന്ന ആവശ്യമുയര്‍ത്തി മൂന്നുദിവസം മുംബൈയില്‍ നിരാഹാര സമരം നടത്താനുള്ള അണ്ണാ ഹസാരെയുടെ തീരുമാനം സര്‍ക്കാറിന് കൂടുതല്‍ തലവേദന ആയിരിക്കുകയാണ്.
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനവും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കക്ഷികള്‍ക്കിടയില്‍ സമവായം രൂപപ്പെടാത്തതും രാജ്യസഭയില്‍ ഭരണമുന്നണി ന്യൂനപക്ഷമാണെന്നതും ബില്‍ പസാകുന്നതിന് പ്രധാന തടസ്സമായിരിക്കും.
ബില്‍ പാസാക്കുന്നതിന് നേരിയ ഭൂരിപക്ഷം മതിയെങ്കില്‍ത്തന്നെ, അതിന് ഭരണഘടനാ ഭേദഗതി ഉറപ്പാക്കണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്. ഇതാണ് സര്‍ക്കാരിന് തലവേദനയാവുക. ഭേദഗതി നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് ബിജെപിയും സിപിഎമ്മും ആര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications