ബിരിയാണിയെ ചൊല്ലി കൊല

കമല സിനിമയുടെ അടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രഹ്ലാദും സുഹൃത്തുക്കളായ റിങ്കുവും സോനുവും ചേര്‍ന്ന് ബിരിയാണി കഴിച്ചു. തുടര്‍ന്ന് ഇവര്‍ 200 രൂപ ഹോട്ടലുടമയായ ജയ് വീറിന് നല്‍കി.
എന്നാല്‍ 260 രൂപ വേണമെന്ന് ജയ് വീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന പ്രഹ്ലാദ് ഹോട്ടലുടമയെ ആക്രമിച്ചു. ബഹളത്തെ തുടര്‍ന്ന് ജയ് വീറിന്റെ ഭാര്യ ഇടപെട്ടപ്പോള്‍ പ്രഹ്ലാദ് അവരേയും ആക്രമിച്ചു.
തുടര്‍ന്ന് ജയ് വീര്‍ പ്രഹ്ലാദിനെ കുത്തുകയായിരുന്നു. പ്രഹ്ലാദ് ഉടന്‍ തന്നെ മരിച്ചു. ഇയാളുടെ സുഹൃത്തുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications