23കാരിയുടെ ആത്മഹത്യ; കലക്ടറുടെ അനുജന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് ഗോകുലം മെഡിക്കല്‍കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ മുവാറ്റുപുഴ സ്വദേശി അഷറഫി(35)നെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടര്‍ പി.ബി.സലിമിന്റെ സഹോദരനാണ് അറസ്റ്റിലായ അഷറഫ്.
കാല്ലം വെണ്ടര്‍മുക്ക് റിസ് ഹൗസില്‍ സെയ്ഫുദ്ദീനിന്റേയും അലിമുത്തുവിന്റേയും മകളായ റിസ് വാന(23)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2011 ജനുവരി 28 ന് പുലര്‍ച്ചെ 2 മണിക്ക് റിസ്‌വാനയെ ഗോകുലം മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
മൃതദേഹത്തിനരികില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി അഷറഫ് ആണെന്ന് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോയതിനെ തുടര്‍ന്നാണ് റിസ്‌വാന ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications