പറവൂര്‍ പീഡനം: പാസ്‌പോര്‍ട്ട് റദ്ദാക്കും
പറവൂര്‍: പറവൂര്‍ പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടി.
12 പേരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.
സംസ്ഥാനത്തുണ്ടായ മറ്റു പെണ്‍വാണിഭക്കേസുകളില്‍ നിന്നും വ്യത്യസ്തമാണ് പറവൂര്‍ പെണ്‍വാഭിക്കേസ്. മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയ 68 പേജുള്ള മൊഴിയില്‍ തന്നെ പീഡിപ്പിച്ച നൂറ്റിയറുപതോളം പേരെയും തന്നെ പലര്‍ക്കും പങ്കുവച്ച ഇടനിലക്കാരെയും ഇതിനെല്ലാം സൗകര്യം ചെയ്തു കൊടുത്ത് പണം സമ്പാദിച്ച പിതാവിനെയും പറ്റി പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിരുന്നു. കേസില്‍നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications