വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടില്ല: മേയര്‍
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യപ്ലാന്റ് പൂട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക. കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ സഹായം നല്‍കിയ പദ്ധതിയായതിനാല്‍ പ്ലാന്റ് പൂട്ടിയാല്‍ മറുപടി പറയേണ്ട ബാധ്യത കോര്‍പ്പറേഷനുണ്‌ടെന്നും മേയര്‍ പറഞ്ഞു.
വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യത്തിന്റെ തോത് കുറയ്ക്കുക മാത്രമാണ് പ്രശ്‌നത്തിനുള്ള ഏക പരിഹാരമാര്‍ഗമെന്നും മേയര്‍ പറഞ്ഞു.
അതേ സമയം, വിളപ്പില്‍ശാല മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് സ്തംഭിച്ച മാലിന്യനീക്കം ചെറിയതോതില്‍ പുനഃരാരംഭിച്ചു. നഗരസഭ കണ്ടെത്തിയ സ്ഥലങ്ങളില്‍ മാലിന്യം കുഴിച്ചുമൂടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications