Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ആത്മഹത്യ; ലുക്ക്ഔട്ട് നോട്ടീസ് ഉടന്‍

Priyanka
കോഴിക്കോട്: നടക്കാവിലെ ഫ്‌ളാറ്റില്‍ വിഷം കഴിച്ച് യുവനടി പ്രിയങ്ക (21) ജീവനൊടുക്കിയ സംഭവത്തില്‍ താമരശ്ശേരി സ്വദേശി കെ. അബ്ദുള്‍റഹീമിന് (34) വേണ്ടി നടക്കാവ് പൊലീസ് ഉടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി പൊലീസ് അറിയിച്ചു.

റഹീം കുടുംബസമേതം ദുബായിയിലാണ്. പ്രിയങ്ക മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രിയങ്കയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് അധികൃതര്‍ നടക്കാവ് പൊലീസിന് കൈമാറും. പ്രിയങ്കയുടെ അമ്മയുടെ പരാതി പ്രകാരമാണ് റഹീമിനെ പ്രതി ചേര്‍ത്തതും പ്രേരണാകുറ്റത്തിന് കേസെടുത്തിരിക്കുന്നതും. റഹീമാണ് യുവതിയെ കൂട്ടികൊണ്ടു പോയതെന്നും മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായിയില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+