ആശുപത്രിയില്‍ അനാശാസ്യം; യുവാവ് കുടുങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് എത്തിയ യുവാവ് പിടിയിലായി. നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് ആണ് യുവതിയ്‌ക്കൊപ്പം ആശുപത്രിയില്‍ എത്തി പിടിയിലായത്.
അമിതമായി മദ്യപിച്ച ഇയാള്‍ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തി ബഹളം വയ്ക്കുകയും സ്ത്രീകളെ ശല്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ഇയാളെ മെഡിക്കല്‍ കോളജ് സെക്യൂരിറ്റി അധികൃതര്‍ക്ക് കൈമാറി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ബന്ധുക്കളാരും ആശുപത്രിയിലില്ലെന്ന് വ്യക്തമായി. സംഭവം വിവാദമായതോടെ ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതി രക്ഷപെടുകയും ചെയ്തു.
ആശുപത്രിയില്‍ അടുത്തിടെയായി അനാശാസ്യ പ്രവര്‍ത്തനത്തിനെത്തി പിടിയിലാവുന്നവരുടെ എണ്ണം കൂടുകയാണ്. പിടിയിലായാലും സ്ത്രീകള്‍ക്കെതിരെ നടപടിയൊന്നുമെടുക്കാത്തതിനാലാണ് ഇതെന്ന് രോഗികള്‍ ആരോപിയ്ക്കുന്നു. മെഡിക്കല്‍ കൊളേജില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരില്ലാത്തതും ഇത്തരക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്.












Click it and Unblock the Notifications